എന്‍വൈഎംസി അമേരിക്കന്‍ ഡെയ്സ് താരോത്സവം ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Thursday, May 7, 2015 5:35 AM IST
ഷിക്കാഗോ: എന്‍വൈഎംസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'അമേരിക്കന്‍ ഡേയ്സ്' എന്ന താരോത്സവത്തിന്റെ ടിക്കറ്റ് വില്പന എന്‍വൈഎംസി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ നിര്‍വഹിച്ചു. ഗ്ളെന്‍ഓക്സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സഖറിയാ മത്തായി, ട്രഷറര്‍ മാത്യു ചെറുവള്ളില്‍ തുടങ്ങി മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ കലാപരിപാടി വന്‍ വിജയമാക്കാന്‍ ഏവരും സഹകരിക്കണമെന്നു പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

ജൂലൈ അഞ്ചിനു വൈകുന്നേരം 5.30-നു ക്യൂന്‍സ് ബോറോ കമ്യൂണിറ്റി കോളജ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍ (ഔാമിശശേല ആൌഹശറശിഴ, 222 0556വേ അ്ലിൌല ആമ്യശെറല, ചഥ 11364 ) വച്ചാണ് പരിപാടി അരങ്ങേറിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് (917 208 1714), രാജു പറമ്പില്‍ (516 455 2917), ഷെറി (516 587 1403). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം