ഷിക്കാഗോ സെന്റ് മേരീസില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
Monday, May 4, 2015 8:41 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

ഏപ്രില്‍ 26നു(ഞായര്‍) രാവിലെ 10നു ലദീഞ്ഞോടുകൂടി ആരംഭിച്ച തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. പോള്‍ ചാലിശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു.

ജീവിതത്തിലെ വെല്ലുവിളികള്‍ പ്രാര്‍ഥനയിലൂടെയും വിശുദ്ധരുടെ മധ്യസ്ഥം വഴിയും തരണം ചെയ്യുമ്പോള്‍ ജീവിതവിജയം കൈവരിക്കാനാകുമെന്നും പൈശാചിക ശക്തിയില്‍നിന്നും രക്ഷനേടാന്‍ നിരന്തരമായി പ്രാര്‍ഥിക്കണമെന്നും തിരുനാള്‍സന്ദേശത്തില്‍ പറഞ്ഞു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായക സംഘം, സിസ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍