ദമാം ഒഐസിസി വനിതാ വേദി കമ്മിറ്റി രൂപവത്കരിച്ചു
Monday, May 4, 2015 8:08 AM IST
ദമാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദമാം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി വനിതാ വേദി കമ്മിറ്റി രൂപീകരിച്ചു. വനിതാ വേദി നേരത്തെ രൂപവത്കരിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് മാത്രമേ ഇതുവരെ നിലവിലുണ്ടായിരുന്നുള്ളൂ. സംഘടനാ രംഗത്ത് പ്രാഗല്ഭ്യമുള്ള കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബിനികളെ കണ്െടത്തുന്നതിനുവേണ്ടിയായിരുന്നു പൂര്‍ണ രൂപത്തിലുള്ള കമ്മിറ്റി നിലവില്‍ വരുന്നതുവരെ പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ ഒഐസിസി വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിരുന്നത്.

റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ അധ്യക്ഷതയില്‍ ദമാം ബദര്‍ അല്‍ റാബി ഹാളിലാണ് കമ്മിറ്റി രൂപവത്കരണ സമ്മേളനം നടന്നത്. സാമൂഹിക-സാംസ്കാരിക രംഗത്ത് തത്പരരായ പ്രവാസലോകത്തെ കോണ്‍ഗ്രസ് അനുഭാവമുള്ള വനിതകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുവാന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കണമെന്നു വനിതാവേദിയോടു ബിജു കല്ലുമല ആവശ്യപ്പെട്ടു. ജീവിത പ്രാരാബ്ദ കാരണം തുച്ഛമായ ശമ്പളത്തിന് ഗാര്‍ഹിക, ശുചീകരണ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളി വനിതകള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് രാജ്യത്തെ നിയമപരിധിക്കുള്ളില്‍നിന്നുകൊണ്ടു ലഭ്യമായ സഹായങ്ങള്‍ നല്‍കുവാന്‍ വനിതാവേദി പ്രത്യേകം ശ്രദ്ധിക്കണമെന്നും മറ്റു മേഖലകളില്‍ പണിയെടുക്കുന്ന വനിതകള്‍ക്കും ഒരു തണലായും ആശ്വാസമായും അനുഭവപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനശൈലി വനിതാ വേദി സ്വായത്തമാക്കണമെന്നും ബിജു കല്ലുമല നിര്‍ദ്ദേശം നല്‍കി. സംഘടനാ ചുമതലയുള്ള റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

രാധികാ ശ്യാം പ്രകാശ്, സഫിയ അബാസ് (വൈസ് പ്രസിഡന്റ്), മിനി ജോയ്, ഷിജില അബ്ദുള്‍ ഹമീദ് (ജനറല്‍ സെക്രട്ടറി), ഡോ. ഫൌഷ, സജ്ന ലാല്‍, ആശ അനില്‍ കുമാര്‍ (സെക്രട്ടറി), ഫ്രിബിത സന്തോഷ് (കള്‍ച്ചറല്‍ സെക്രട്ടറി), ഷീബ അനില്‍ കുമാര്‍ (ട്രഷറര്‍), ഐഷ സജൂബ് (ഓഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. സിന്ധു സന്തോഷ് വിളയില്‍, ഡീന രാജേഷ്, അഡ്വ. അസീന അലി, ഐഷ ഹസ്ന ആരിഫ്, തസ്നി റിയാസ്, ജീന സുരേഷ്, താഹിറ അസാബു, ബിന്ദു നാരായണന്‍ കുട്ടി, ഹസീന, ശ്രീജാ കുമാരി, ഗീതാ മധുസൂദനന്‍ എന്നിവരാണ് എക്സിക്യൂട്ടീവംഗങ്ങള്‍. സി. അബ്ദുള്‍ ഹമീദ്, മാത്യു ജോസഫ്, രമേശ് പാലക്കാട്, ബൈജു കുട്ടനാട്, ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, റഫീഖ് കൂട്ടിലങ്ങാടി, നബീല്‍ നെയ്തല്ലൂര്‍, ഷംസുദ്ദീന്‍ കൊല്ലം, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും മിനി ജോയ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം