മാപ്പ് മദേഴ്സ് ഡേ മേയ് ഒമ്പതിനു ഫിലാഡല്‍ഫിയയില്‍ ആഘോഷിക്കുന്നു
Sunday, May 3, 2015 4:08 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തില്‍ മേയ് 9നു (ശനിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ വൈകുന്നേരം ഒമ്പതു വരെ ഫിലാഡല്‍ഫിയയിലുള്ള അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 ചീൃവേല അ്ല ജവശഹമറലഹുവശമ ജഅ 19116) ) ആഘോഷപൂര്‍വ്വം മദേഴ്സ് ഡേ നടത്തപ്പെടുന്നു.

അമേരിക്കയിലെ മലയാളി സംഘടനകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നായ മാപ്പ് ആദ്യമായി ആണ് ഇത്രയും വിപുലമായ രീതിയില്‍ മദേഴ്സ് ഡേ സംഘടിപ്പിക്കുന്നത്. ഫിലാഡല്‍ഫിയയിലും പരിസരങ്ങളിലുമുള്ള പ്രമുഖ വ്യക്തികള്‍ ഈ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് സാബു സ്കറിയ അറിയിച്ചു. തദവസരത്തില്‍ ഈ ചടങ്ങില്‍ സംബന്ധിക്കുന്ന എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കുന്നതായിരിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ആര്‍ട്സ് ചെയര്‍മാന്‍ അനൂപ് അറിയിച്ചു.

ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), ഡാനിയേല്‍ പി. തോമസ് (215 681 7777), സിജു പി. ജോണ്‍ (267 496 2080), ജോണ്‍സണ്‍ മാത്യു (215 740 9486), അനൂപ് (267 423 5060), സോബി ഇട്ടി (267 888 1373), മില്ലി ഫിലിപ്പ് (215 620 6209), സിലിജാ ജോണ്‍ (267 902 9911). സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം