പിഡിഎ: രാജു ജി. ശങ്കരത്തില്‍ പ്രസിഡന്റ്, ഡോ. രാജന്‍ തോമസ് സെക്രട്ടറി
Saturday, May 2, 2015 5:36 AM IST
ഫിലഡല്‍ഫിയ: ചാരിറ്റി പ്രവത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടു ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡിസ്ട്രിക് അസോസിയേഷന്റെ (പിഡിഎ) ഈ വര്‍ഷത്തെ പുതിയ പ്രസിഡന്റായി രാജു ജി. ശങ്കരത്തില്‍, വൈസ് പ്രസിഡന്റായി യോഹന്നന്‍ ശങ്കരത്തില്‍, സെക്രട്ടറിയായി ഡോ. രാജന്‍ തോമസ്, ജോയിന്റ് സെക്രട്ടറിയായി ജോണ്‍ കാപ്പില്‍, ട്രഷററായി ഐപ്പ് മാരേട്ട് എന്നിവരെ തിരഞ്ഞെടുത്തു.

ഇവരോടൊപ്പം, ജോണ്‍ പാറയ്ക്കല്‍ (ജോയിന്റ് ട്രഷറാര്‍), രാജു വി. ഗീവര്‍ഗീസ് (ചാരിറ്റി ആന്‍ഡ് ഫണ്ട് റെയ്സിംഗ്), ഡാനിയേല്‍ പീറ്റര്‍ (പിക്നിക് കോ-ഓര്‍ഡിനേറ്റര്‍), ചെറിയാന്‍ കോശി (വെബ്സൈറ്റ് ആന്റ് എഡ്യൂക്കേഷന്‍), തോമസ് എം ജോര്‍ജ് (കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍), ബാബു വര്‍ഗീസ് (മെംമ്പര്‍ഷിപ്പ്), ഡാനിയേല്‍ പി. തോമസ് (പിആര്‍ഒ), തോമസ് മത്തായി (ഓഡിറ്റര്‍), സൂസമ്മ വര്‍ഗീസ് (ലേഡീസ് വിംഗ്), ക്രിസ്റഫര്‍ ശങ്കരത്തില്‍ ആന്‍ഡ് ക്രിസ് തോമസ് (യൂത്ത്) എന്നിവരെയും അഡ്വൈസറി ബോര്‍ഡിലേക്കു രാജു എം വര്‍ഗീസ്, ഡാനിയേല്‍ പി. തോമസ് (സണ്ണി), രാജന്‍ മത്തായി എന്നിവരെയും തിരഞ്ഞടുത്തു.

മുന്‍ പ്രസിഡന്റ് ചെറിയാന്‍ കോശി, തന്റെ പ്രവര്‍ത്തനസമയത്ത് നല്‍കിയ സഹരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തി. വിവിധ കര്‍മപരിപാടികള്‍ ഉള്‍ക്കൊള്ളിച്ച ചാരിറ്റിക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തുമെന്നും, അതിനായിട്ട് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും പുതിയ പ്രസിഡന്റ് രാജു ശങ്കരത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം