ഗോപിയോ ഷിക്കാഗോ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നു
Saturday, May 2, 2015 5:36 AM IST
ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കാന്‍വേണ്ടി ഗോപിയോ ഷിക്കാഗോ ഫണ്ട് സ്വരൂപിക്കുന്നു. ഏതാണ്ട് ആറായിരത്തിലധികം പേര്‍ മരിക്കുകയും, നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയുമാണ്. പതിനായിരങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അലയുന്നു. അത്യന്തം ഹൃദയഭേദകമായ ഈ സ്ഥിതിയില്‍ ഇവരെ സഹായിക്കാന്‍ ഷിക്കാഗോയിലുള്ള നേപ്പാള്‍ ചാരിറ്റി സൊസൈറ്റിയുമായി ചേര്‍ന്നാണ് ഗോപിയോ ഷിക്കാഗോ ഈ ഫണ്ട് സ്വരൂപിക്കുന്നത്.

ലഭിക്കുന്ന മുഴുവന്‍ തുകയും നേപ്പാള്‍ ചാരിറ്റി സൊസൈറ്റിക്കു കൈമാറുന്നതാണ്. ഈ ഫണ്ടുശേഖരണത്തില്‍ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ംംം.ഴീുശീരവശരമഴീ.ീൃഴ -ലോ ഗ്ളാഡ്സണ്‍ വര്‍ഗീസ് (847 561 8402), ഴഹമറീി്മൃഴവലലെ@യെരഴഹീയമഹ.രീാ -ലോ, ജോ നെടുങ്ങോട്ടില്‍ 630 261 5491 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം