അബുദാബി മാട്ടൂല്‍ കെഎംസിസി മോഹന്‍ വൈദ്യരെ ആദരിക്കുന്നു
Wednesday, April 29, 2015 4:58 AM IST
അബുദാബി: മാട്ടൂല്‍ പഞ്ചായത്ത് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ പാരമ്പര്യ ചികിത്സ രംഗത്തെ പ്രമുഖ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് ആരോഗ്യ സേവ പുരസ്ക്കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

കഴിഞ്ഞ 20 വര്‍ഷമായി പരമ്പരാഗത ചികിത്സാരംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കി ,പല മാരക രോഗങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നുള്ള ഔഷധങ്ങള്‍ നിര്‍മിച്ചുനല്‍കിയും ഭക്ഷണ പദാര്‍ഥങ്ങളില്‍ അടങ്ങിയിട്ടുള്ള മാരക വിഷവസ്തുക്കളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്തുകൊണ്ട് മലയാള നാടിന് ആരോഗ്യമുള്ള ജനതയെ സംഭാവന ചെയ്യാനുമുള്ള മോഹനന്‍ വൈദ്യരുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് അദ്ദേഹത്തെ പുരസ്കാരം നല്‍കി ആദരിക്കുന്നത്.

മെയ് ഒന്നിന് 0730 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മോഹനന്‍ വൈദ്യര്‍ 2 മണിക്കൂറോളം പൊതുജനങ്ങളുമായി സംവാദിക്കും.

നസീര്‍ മാട്ടൂല്‍ , മൊഹമ്മദ് അഷ്റഫ് കെ.കെ., യൂസഫ് സി.എച്ച്., ഫത്താഹ് സി.എം.വി., അബ്ദുല്‍ ലത്തീഫ് എം., ഷഹീര്‍ എ.കെ. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള