ഷിഫാ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം; ജഡ്ജസ് മീറ്റ് സംഘടിപ്പിച്ചു
Wednesday, April 29, 2015 4:58 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഷിഫാ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവത്തില്‍ വിധികര്‍ത്താക്കളായി സേവനമാനുഷ്ഠിച്ച കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തുള്ളവരെ ഒരുമിച്ചുകൂട്ടി ജഡ്ജസ് മീറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെഐജി ട്രഷറര്‍ പി.കെ.മനാഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിച്ചു.

കലോത്സവം ജനറല്‍ കണ്‍വീനര്‍ സി.പി.നൈസാം, വിധികര്‍ത്താക്കളായി സേവനമനുഷ്ഠിച്ച ഷംസീര്‍ നാസര്‍, കൃഷ്ണദാസ്, ഹബീബ് മുറ്റിച്ചൂര്‍, വിജയലക്ഷ്മി, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ജീവെസ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, സിന്ധു ടീച്ചര്‍, അനിത ബിജീഷ്, അഷ്റഫ് കാളത്തോട് എന്നിവര്‍ സംസാരിച്ചു. ജഡ്ജസിനുള്ള യൂത്ത് ഇന്ത്യയുടെ ഉപഹാരം കെ.ഐ.ജി. വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, റഫീക്ക് ബാബു, നൈസാം എന്നിവര്‍ വിതരണം ചെയ്തു. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍