ഒരുമ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
Wednesday, April 29, 2015 4:53 AM IST
ഓര്‍ലാന്റോ: ഒരുമ ഈസ്റര്‍-വിഷു ആഘോഷങ്ങള്‍ വര്‍ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന ഈസ്റര്‍ എഗ് ഹണ്േടാടുകൂടിയാണു പരിപാടിക്കു തുടക്കം കുറിച്ചത്. വിഷു കണിയും കൈനീട്ടവും പിന്നെ മതസൌഹാര്‍ദ്ദം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പതിവിലും വ്യത്യസ്തമായി കുട്ടികള്‍ തിരികള്‍ തെളിച്ചു കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ശ്രീമതി സ്മിത നോബിളും സംഘവും അവതരിപ്പിച്ച സെമി ക്ളാസ്സിക്കല്‍ നൃത്തം ഏവരുടെയും കണ്ണും കാതും കുളിര്‍മയെകുന്നതായിരുന്നു. തുടര്‍ന്ന് ഒരുമയുടെ പ്രസിഡന്റ് സായിറാം എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈസ്റര്‍- വിഷു ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. അതിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്കു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദയ കാംപിയില്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഈ വര്‍ഷത്തെ ഭാരവാഹികളെ പരിചയപ്പെടുത്തി .

ഒരുമയുടെ സെക്രട്ടറി ആയി അഭിലാഷ്, ജോയിന്റ് സെക്രട്ടറിയായി ഷാനവാസ്, ട്രഷററായി ജോജോ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്ററായി ദയ കാംപിയില്‍ എന്നിവരെ പരിച്ചയപെടുത്തുകയും യൂത്ത് കമ്മിറ്റി ആയി ആശിഷ് ജോയ്, അനിരുദ്ധ് പാലിയത്ത്, സാറാ കാംപിയില്‍, സ്റെഫിന എന്നിവരെ വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒരുമയുടെ സെക്രട്ടറി അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടിക്കു സമാപനമായി..

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം