പി.വി. ശേഖരവാര്യര്‍ നിര്യാതനായി
Wednesday, April 29, 2015 4:51 AM IST
പാലക്കാട്: മുന്‍ ഇന്ത്യന്‍ അക്കൌണ്ടിങ്ങ് ആന്‍ഡ് അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസസ് ഡപ്യൂട്ടി ഡയറക്ടറും, സെന്‍ട്രല്‍ റെയില്‍വേയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പൊയ്ലത്ത് പി.വി. ശേഖര വാര്യര്‍ (85), പാലക്കാട് ജില്ലയിലെ കൂറ്റനാട്, വാവന്നൂരില്‍ 2015 ഏപ്രില്‍ 21നു നിര്യാതനായി. സംസ്കാരം നടത്തി.

പരേതയായ ശൂലംകണ്ടത്ത് പങ്കജം വാര്യര്‍ ആണു ഭാര്യ. മക്കള്‍ ഡോ: പ്രസാദ് എസ്. വാര്യര്‍ (ബിഎആര്‍സി), പ്രസന്ന മോഹന്‍ (ഡിട്രോയ്റ്റ്, യുഎസ്എ). ഡിട്രോയ്റ്റിലെ സാമൂഹ്യ പ്രവര്‍ത്തകനായ മോഹന്‍ പനങ്കാവിലും, ഗീതാ വാര്യരും ജാമാതാക്കളാണ്. കൊച്ചുമക്കള്‍ സൌരഭ്, അനുപമ, അര്‍ച്ചന, ഐശ്വര്യ എന്നിവരാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍