യെസ് ബാങ്ക് ആദ്യ അന്താരാഷ്ട്ര സേവന കേന്ദ്രം അബുദാബിയില്‍ തുറന്നു
Tuesday, April 28, 2015 7:02 AM IST
അബുദാബി: ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ യെസ് ബാങ്കിന്റെ ആദ്യത്തെ അന്താരാഷ്ട്ര സേവന കേന്ദ്രത്തിനു അബുദാബിയില്‍ തുടക്കമായി.

യുഎഇ സാംസ്കാരിക,യുവജന,സാമൂഹ്യകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം, യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ റാണ കപൂര്‍ എന്നിവര്‍ സംബന്ധിച്ചു.

എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൌണ്ടുകള്‍, ഫോറിന്‍ കറന്‍സി ഫിക്സ്ഡ് നിക്ഷേപങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്മെന്റ് സ്കീം എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള