കേരള അസോസിയേഷന്‍ ഓഫ് ഡാളസ്-കേരളൈറ്റ്സ് മേയ് 16ന്
Tuesday, April 28, 2015 6:54 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം മേയ് 16നു(ശനി) നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കരോള്‍ട്ടന്‍ ഡോവു ക്രിക്കറ്റിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് ആരംഭിക്കും. പ്രവേശന ഫീസായി ഒരു ഡോളര്‍ നിശ്ചയിച്ചിട്ടുണ്ട്.

പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി മേയ് അഞ്ചിനു മുമ്പ് രജിസ്റര്‍ ചെയ്യേണ്ടതാണ്. രണ്ടില്‍ കൂടുതല്‍ ഇനങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ല.

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനു ഒരു വേദി ഒരുക്കുക എന്നതാണു കേരള നൈറ്റുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബാബു കണ്േടാത്ത് 469 463 6869.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍