യുഎഫ്എംഎഫ്ബി ഫ്രണ്ട്സ് മൂന്നാം വാര്‍ഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു
Monday, April 27, 2015 6:47 AM IST
കുവൈറ്റ്: പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയായ യുഎഫ്എംഎഫ്ബി ഫ്രണ്ട്സ് മൂന്നാം വാര്‍ഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു.

കണിവിളക്ക് എന്ന നാമധേയത്തില്‍ അബാസിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനം ഫാ. വി.ഐ. സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നിജാസ് കാസിം അധ്യക്ഷത വഹിച്ച പരിപാടിക്ക് ദീപക് കൊച്ചിന്‍ സ്വാഗതും തോമസ് കെ. തോമസ്, രാജശേഖരന്‍, സത്താര്‍ കുന്നില്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.

നിരഞ്ജന്‍ തമ്പുരു, ജംഷാദ് അയൂബ്, ജോസ് ജേക്കബ്, ഹബീബ് കാക്കൂര്‍, റഫീഖ്, സുഭാഷ് മാറഞ്ചേരി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.