ഫോക്ക് 'ഇഫക്റ്റീവ് പേരന്റിംഗ്' സെമിനാര്‍ സംഘടിപ്പിച്ചു
Monday, April 27, 2015 5:34 AM IST
കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ്സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'ഇഫക്റ്റീവ് പേരന്റിംഗ്' എന്ന വിഷയത്തില്‍ മംഗഫ് ഇന്ദ്രപ്രസ്ഥം ഹാളില്‍വച്ച് ഏപ്രില്‍ 24-നു സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ (സീനിയര്‍) പ്രിന്‍സിപ്പാള്‍ ഡോ.ബിനുമോന്‍ അവതരിപ്പിച്ച സെമിനാറില്‍ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

വനിതാവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാജീവ് അധ്യക്ഷതയില്‍ ഫോക്ക് പ്രസിഡന്റ് ജിതേഷ് എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫോക്ക് ജനറല്‍ സെക്രട്ടറി ബിജു ആന്റണി, ഫോക്ക് ട്രഷറര്‍ പ്രശാന്ത് കെ.പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങിനു വനിതാവേദി ജനറല്‍ കണ്‍വീനര്‍ ലീന സാബു സ്വാഗതവും ട്രഷറര്‍ ബിന്ദു രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫോക്ക് വനിതാ വേദിയുടെ ഉപഹാരം ഡോ: ബിനുമോനു കൈയിമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍