ഡോ. സോനല്‍ തുളി ഫ്ളോറിഡ യൂണിവേഴ്സിറ്റി ഒഫ്താല്‍മോ ചെയര്‍
Friday, April 24, 2015 6:32 AM IST
ഫ്ളോറിഡ: ഡോ. സോനല്‍ തുളിയെ ഫ്ളോറിഡ യൂണിവേഴ്സിറ്റി ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍പേഴ്സണായി നിയമിച്ചു. കഴിഞ്ഞ ആറു മാസമായി ഡിപ്പാര്‍ട്ട്മെന്റ് ഇടക്കാല ചെയര്‍പേഴ്സണായി ചുമതലകള്‍ നിറവേറ്റി വരികയായിരുന്നു.

മുംബൈ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍നിന്ന് ഒപ്താല്‍മോളജി പഠനവും ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഒപ്താല്‍ മോളജിയില്‍നിന്നു റെസിഡന്‍സിയും പൂര്‍ത്തിയാക്കി. 2001ല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ ഉദ്യോഗം സ്വീകരിച്ച ഡോ. സോനലിന്റെ ഔദ്യോഗിക രംഗത്തുളള കഴിവുകള്‍ പരിഗണിച്ചു രണ്ടു വര്‍ഷത്തിനുളളില്‍ കോര്‍ണിയ ഡിവിഷന്റെ ഡയറക്ടറായി സ്ഥാന കയറ്റം ലഭിച്ചു. അധികം താമസിയാതെ പ്രഫസര്‍ എന്ന പദവിയും സോനലിനു ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയില്‍ ആദ്യമായാണ് ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്മെന്റ് ചെയറായി ഒരു ഇന്ത്യന്‍ വനിത നിയമിതയാകുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍