യുണിവേഴ്സല്‍ ഹോസ്പിറ്റലില്‍ സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗം തുറന്നു
Thursday, April 23, 2015 6:55 AM IST
അബുദാബി: പ്രമുഖ ആതുരാലയ സേവന ശൃംഖലയായ യൂണിവേഴ്സല്‍ ഹോസ്പിറ്റലില്‍ സ്പോര്ട്സ് മെഡിസിന്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് വിഭാഗം തുറന്നു.

അത്യാധുനിക ചികിത്സ സൌകര്യങ്ങളാണ് ഈ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗള്‍ഫിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും കായിക താരങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്െടന്നു വകുപ്പു മേധാവി ഡോ. റാഷിദ് അഹ്മദ് അല സഹീല്‍ പറഞ്ഞു.

ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം, ബഹറിന്‍ സ്ഥാനപതി മൊഹമ്മദ് ഹമെദ് അല മോവാദ, ഫിജി സ്ഥാനപതി രവീന്ദ്രന്‍ റോബിന്‍ നായര്‍, ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള