എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു
Tuesday, April 21, 2015 6:53 AM IST
അബുദാബി: കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും 30 കിലോയാക്കി വര്‍ധിപ്പിച്ചു.

അബുദാബിയില്‍നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാകും ഇതിന്റെ പ്രയോജനം ലഭിക്കുക.

മേയ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ ബാഗേജ് ഇതനുസരിച്ച് സൌജന്യമായി കൊണ്ടുപോകാവുന്നതാണ്. ടിക്കറ്റ് എടുത്തപ്പോള്‍ 10 കിലോ കൂടുതല്‍ ബാഗിനായി തുക അടച്ചിട്ടുണ്ടങ്കില്‍ 40 കിലോ കൊണ്ടുപോകാവുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള