പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26ന്
Monday, April 20, 2015 7:42 AM IST
ഗാര്‍ലന്റ്: പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26നു (ഞായര്‍) നടക്കും. പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്-ഫോര്‍ട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തകയോഗം ചേരുന്നത്.

വൈകുന്നേരം അഞ്ചിനു ഗാര്‍ലാന്‍ഡ് ബല്‍റ്റ്ലൈനിലുളള കിയ റസ്ററന്റിലാണു യോഗം നടക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചു മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യൂണിറ്റ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. യോഗത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍