ഹവല്ലി ജവാസാത്ത് ഉദ്ഘാടനം ചെയ്തു
Monday, April 20, 2015 7:34 AM IST
കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയില്‍ പുതുതായി പണികഴിപ്പിച്ച ഇഖാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് ഖാലിദ് സബാഹ് നിര്‍വഹിച്ചു.

വെസ്റ് മിശ്രിഫിലെ മുബാറക് അബ്ദുള്ള പ്രദേശത്താണ് കേന്ദ്രം ആരംഭിച്ചത്. സ്വദേശി സേവന കേന്ദ്രങ്ങള്‍, വിസിറ്റിംഗ് വീസ, ഡൊമസ്റിക് വീസ തുടങ്ങിയ വിഭാഗങ്ങള്‍ പുതിയ കേന്ദ്രത്തിലുണ്ട്. വിശാലമായ കെട്ടിടത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെയാണ് ഇഖാമ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വിദേശികളും സ്വദേശികളും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ആഭ്യന്തരമന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍