സഹായം നല്‍കി
Friday, April 17, 2015 7:48 AM IST
റിയാദ്: മലപ്പുറം ജില്ലാ തീരദേശ കെഎംസിസി ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് എംഡി സലീമിന്റെ സഹകരണത്തോടെ നാട്ടില്‍ പോകാന്‍ വഴിയില്ലാതെ വിഷമിച്ചു നിന്ന പൊന്നാനി സ്വദേശി മന്‍സൂറിന് ടിക്കറ്റടക്കമുള്ള സഹായം നല്‍കി.

റിയാദ് കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ തീരദേശ കെഎംസിസി ചെയര്‍മാന്‍ ബാവ താനൂര്‍ സഹായം മന്‍സൂറിനു കൈമാറി. ചടങ്ങില്‍ മുജീബ് ഉപ്പട, ഷംസു പൊന്നാനി, ലത്തീഫ് പുറത്തൂര്‍, സലാം പറവണ്ണ, സഫീര്‍ പറവണ്ണ, ജാഫര്‍, ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍