ബിഎംസിഎ ഇനി ബംഗളൂരു മലയാളി ഫോറം
Friday, April 17, 2015 4:23 AM IST
ബംഗളൂരു: ബംഗളൂരു മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പേര് ഇനിമുതല്‍ ബംഗളൂരു മലയാളി ഫോറം എന്നായിരിക്കുമെന്ന് സംഘടനാ നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. ബിഎംസിഎ എന്ന പേരിനോടു തുല്യമായ മറ്റൊരു സംഘടന നിലനില്‍ക്കുന്നതിനാലാണ് പേരു മാറ്റുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അറിയിച്ചു. പേരുമാറ്റം സംബന്ധിച്ചുള്ള നിയമപരവും ഔദ്യോഗികപരവുമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.