ഡബ്ള്യുഎംസി ഗ്ളോബല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 17ന്
Thursday, April 16, 2015 8:20 AM IST
വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സ് ദുബായി മെട്രോപ്പോളിറ്റന്‍ പാലസ് ഹോട്ടല്‍, അറ്റ്ലാന്റിസ് ഹോട്ടല്‍ എന്നിവിടങ്ങളിലായി നടക്കുമെന്നു ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഇതാദ്യമായാണ് ദുബായിയില്‍ നടക്കുന്നത്.

ഏപ്രില്‍ 17നു(വെള്ളി) രാവിലെ ഒമ്പതിനു ദുബായി മെട്രോപ്പോളിറ്റന്‍ പാലസ് ഹോട്ടലില്‍ സാംസ്കാരിക, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോണി കുരുവിള അധ്യക്ഷത വഹിക്കും. ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, സണ്ണി കുലത്താക്കല്‍, വിവിധ മേഖലാ പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്നു നടക്കുന്ന വിദ്യാഭാസ സെമിനാറില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ശ്രീധര്‍ കാവില്‍ ‘ഋാുീംലൃശിഴ വേല ്യീൌവേ വൃീൌേഴവ രമൃലലൃ ുഹമിിശിഴ മിറ ലറൌരമശീിേ : ഠവല ഡട ംമ്യ’ എന്ന വിഷയത്തിലും ഇന്തോ-യുഎസ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അക്കഡേമിക് ഡയറക്ടര്‍ പ്രഫ. സണ്ണി ലൂക്ക് ‘ഉല്ലഹീുശിഴ ഏഹീയമഹ ഇശശ്വേലി വൃീൌേഴവ ഡട ഒശഴവലൃ ഋറൌരമശീിേ’ എന്ന വിഷയത്തിലും സെമിനാറിനു നേതൃത്വം നല്‍കും.

ഉച്ചകഴിഞ്ഞ് മൂന്നിന് അറ്റ്ലാന്റിസ് ഹോട്ടലില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം ഒരുക്കുന്ന നിക്ഷേപക സെമിനാറുകള്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ഉദ്ഘാടനം ചെയ്യുന്ന സെമിനാറുകളില്‍ 'ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്റെ പുനര്‍നിര്‍വചനവും' എന്ന വിഷയത്തില്‍ ബി.ആര്‍. ഷെട്ടി, എല്‍.എം. അസ്താന, ജയിംസ് മാത്യു, രാജു മേനോന്‍, പി.കെ. സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ. ശ്രീധര്‍ കാവില്‍ മോഡറേറ്റര്‍ ആയിരിക്കും.

'മെയ്ക്ക് ഇന്‍ ഇന്ത്യ: കേരളവും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ പി.എന്‍.സി. മേനോന്‍, ഡോ. ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോലന്‍, സുധീര്‍ ഷെട്ടി, ശ്രീപ്രകാശ് എന്നിവര്‍ പ്രസംഗിക്കും. മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ മോഡറെറ്റര്‍ ആയിരിക്കും.

'ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും' എന്ന വിഷയത്തില്‍ എ.വി.ആര്‍. ചൌധരി, ഷാജി ബേബി ജോണ്‍, പോള്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിക്കും. ഇന്ത്യന്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റി ഫെര്‍ണാണ്ടസ് മോഡറേറ്റര്‍ ആയിരിക്കും.

വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനത്തില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, ഡോ. എം.കെ. മുനീര്‍, ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, ഡോ.ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോലന്‍, ഡോ. ടി.പി. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, ജോസഫ് കില്ല്യന്‍, മൈക്കിള്‍ സ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും.

27 രാജ്യങ്ങളില്‍നിന്നുള്ള 57 പ്രവിശ്യകളില്‍നിന്ന് ഇരുന്നൂറില്‍പ്പരം പ്രതിനിധികള്‍ വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാ-കായിക രംഗത്തെ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി അറുനൂറോളം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി ജോസഫ് കില്ല്യന്‍, ട്രഷറര്‍ മൈക്കിള്‍ സ്റീഫന്‍, മിഡില്‍ ഈസ്റ് ചെയര്‍മാന്‍ കെ. ജലാലുദ്ദീന്‍, പ്രസിഡന്റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി.യു. മത്തായി, മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട്, ജാനെറ്റ് വര്‍ഗീസ്, ടി.എം. ജേക്കബ്, വര്‍ഗീസ് പനയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.