ഭവന്‍സ് സര്‍വീസ് സ്കീം ഒരുക്കുന്നു
Tuesday, April 14, 2015 6:03 AM IST
കുവൈറ്റ്: കുവൈറ്റിലെ ഭാരതീയ വിദ്യാഭവന്‍ കുട്ടികള്‍ക്കായി ഭവന്‍സ് സര്‍വീസ് സ്കീം ഒരുക്കുന്നു. എന്‍സിസി (നാഷണല്‍ കെഡറ്റ് കോര്‍) മാതൃകയില്‍ ഒരുക്കുന്ന സ്കീമില്‍ അഞ്ചു മുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.

ഭവന്‍സ് സര്‍വീസ് സ്കീമിന്റെ ഉദ്ഘാടനം റിട്ട. മേജര്‍ ജനറല്‍ മുഹമ്മദ് മുബാറക് നിര്‍വഹിച്ചു. ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.

കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹികസേവനം തുടങ്ങിയ ഗുണങ്ങള്‍ ശീലിപ്പിക്കണമെന്ന് മുഹമ്മദ് മുബാറക് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. കായികവിഭാഗം തലവന്‍ മുരുകൈയന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ വി. സുരേഷ്, ലളിത പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍