ഏബ്രഹാം ഡാനിയേലിന് യാത്രയയപ്പു നല്‍കി
Monday, April 13, 2015 8:09 AM IST
റിയാദ്: മുപ്പത്തിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക്ക് പോകുന്ന ഏബ്രഹാം ഡാനിയേലിന് (സാം) റിയാദ് യൂത്ത് ഫോറം യാത്രയയപ്പു നല്‍കി.

ഭാരത് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സജി വലിയതാനിക്കല്‍ അധ്യക്ഷത വഹിച്ചു. അലക്സ് കൊട്ടാരക്കര സ്വാഗതം പറഞ്ഞു. ലിന്‍സ് മല്ലപ്പള്ളി പൊന്നാടയണിയിച്ചു. സുനില്‍ ജേക്കമ്പ് ഉപഹാരം നല്‍കി. സോണി സൈമന്‍, ജിജോ, ജിനു, കുര്യന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍