ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം: പ്രസംഗ മത്സര വിഷയങ്ങള്‍ പ്രഖ്യാപിച്ചു
Thursday, April 9, 2015 8:49 AM IST
കുവൈറ്റ് സിറ്റി: സര്‍ഗശക്തി സമൂഹനന്മക്ക് എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈറ്റ് ഏപ്രില്‍ 17 നു അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം 2015 ലെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രഖ്യാപിച്ചു.

സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ ഗ്രൂപ്പുകളിലേക്കുള്ള പ്രസംഗ മത്സര വിഷയങ്ങളാണ് പ്രഖ്യാപിച്ചത്. സീനിയര്‍ വിഭാഗം മലയാള പ്രസംഗം (വിദ്യാര്‍ഥിയും സാമൂഹിക പ്രതിബദ്ധതയും), ഇംഗ്ളീഷ് പ്രസംഗം (ഠലരവിശരമഹ ഉല്ലഹീുാലി & ങീൃമഹ ്മഹൌല), ജൂണിയര്‍ വിഭാഗം മലയാള പ്രസംഗം: (ശുചിത്വ കേരളം എന്റെ സ്വപ്നം), ഇംഗ്ളീഷ് പ്രസംഗം (ഛൌൃ ിമൌൃമഹ ൃലീൌൃരല), സബ് ജൂണിയര്‍ മലയാള പ്രസംഗം: (എന്റെ ഗ്രാമം), ഇംഗ്ളീഷ് പ്രസംഗം: (കാുീൃമിേരല ീള ഞലമറശിഴ) എന്നിവയാണ് വിഷയങ്ങള്‍.

അബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ നാലു സോണുകള്‍ തിരിച്ചു നടക്കുന്ന വൈവിധ്യമാര്‍ന്ന കലാവൈക്ഞാനിക മത്സരങ്ങളില്‍ ആയിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. കുവൈറ്റിലെ ഗായകര്‍ അണിനിരക്കുന്ന ലുലു എക്സ്ചേഞ്ച് ഗാനമേളയും പ്രായഭേദമന്യേ ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രരചനാ മത്സരം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് നിറക്കൂട്ടും, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അടിക്കുറിപ്പ് മത്സരവും കലോത്സവത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. പ്രവാസി മലയാളികളായ ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലൂടെ പേരു രജിസ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമഹീഹമ്െമാ@്യീൌവേശിറശമസൌംമശ.രീാ എന്ന ഇമെയിലിലോ, 97891779 എന്ന നമ്പറിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍