ഫോക്ക് മാതൃഭാഷാ പഠനക്ളാസ് ഏപ്രില്‍ 10ന്
Wednesday, April 8, 2015 5:23 AM IST
കുവൈറ്റ്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠന ക്ളാസിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം ഏപ്രില്‍ 10ന് (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് മംഗഫ് ഫോക്ക് ഹാളിലാണ് പരിപാടി. വിനോദവും വിജ്ഞാനപ്രദവുമായ രീതിയില്‍ പ്രഗത്ഭരായ അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന ക്ളാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: 9641201, 69069560.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍