അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ സന്ദര്‍ശനം നടത്തി
Wednesday, April 8, 2015 2:03 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവക നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി സന്ദര്‍ശിക്കുകയും വിശുദ്ധകുര്‍ബ്ബാന ശുശ്രൂഷ അര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇടവകയില്‍ മൂന്നാമത്തെ സന്ദര്‍ശനംനടത്തുന്ന തിരുമേനി തന്റെ പ്രസംഗത്തില്‍ യേശുവിന്റെ ക്രൂരമരണത്തിന് സാക്ഷ്യം വഹിച്ച ശതാധിപന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. 'ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം' എന്നു പറഞ്ഞ ഈ ശതാധിപനാണ് ക്രിസ്തുവിനെ സാക്ഷിച്ച ആദ്യ വ്യക്തി എന്നും തിരുമേനി പറഞ്ഞു.

ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന “ചലശഴവയീൌൃ ങശശീിൈ' പ്രവര്‍ത്തനങ്ങളെ തിരുമേനി അഭനന്ദിക്കുകയും നമുക്ക് ചുറ്റുമുള്ള സഹോദരങ്ങളെ നമ്മളില്‍ ഒരാളായി കണ്ട് അവരുടെ ഇടയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ശ്ളാഘിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടവകയായി സേവനമനുഷ്ടിച്ച റവ.ഏബ്രഹാം ഉമ്മന്‍ അച്ചന്റെയും കുടുംബത്തിന്റെയും സ്തുത്യര്‍ഹമായ സേവനത്തെ തിരുമേനി സ്മരിക്കുകയും അച്ചന്റെ പട്ടത്വ ശുശ്രൂഷയില്‍ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെയെന്നും തിരുമേനി ആശംസിക്കുകയും ചെയ്തു.

റവ.ഏബ്രഹാം ഉമ്മന്‍ അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ തന്റെ കഴിഞ്ഞ കാല പട്ടത്വ ശുശ്രൂഷയില്‍ തിരുമേനിയില്‍ നിന്നും ലഭിച്ച സ്നേഹത്തിനും, കരുതലിനും അച്ചന്‍ നന്ദികരേറ്റുകയും കഴിഞ്ഞ മൂന്നു വര്‍ഷമായി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും, ഭദ്രാസന ബിഷപ്പായ തിയോഡോഷ്യസ് തിരുമേനിയില്‍ നിന്നും ലഭിച്ച കൈത്താങ്ങലിനും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അച്ചന്‍ തിരുമേനിയോടുള്ള സ്നേഹവും, കടപ്പാടും അിറയിച്ചു.

ഇടവക സെക്രട്ടറി തിരുമേനിയെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും തിരുമേനിയില്‍ നിന്നും ലഭിക്കുന്ന നേതൃത്വത്തിനും, കൈത്താങ്ങലിനും എബനേസര്‍ ഇടവകയുടെ പേരിലുള്ള നന്ദിയും, കടപ്പാടും അറിയിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്ന “ചലശഴവയീൌൃ ങശശീിൈ' പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഈ വര്‍ഷം നോമ്പാചരണത്തോടനുബന്ധിച്ചു നടക്കുന്ന “എീീറ ആമഴ' വിതരണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സി.എസ്.ചാക്കോ (ഭദ്രാസന അസംബ്ളി മെമ്പര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം