ഡാളസില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നയിക്കുന്ന കാരിസം ധ്യാനം ഏപ്രില്‍ 19 മുതല്‍ 23 വരെ
Thursday, April 2, 2015 4:47 AM IST
ഡാളസ്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്നു നയിക്കുന്ന പരിശുദ്ധാത്മ വരദാന ധ്യാനം ഡാളസിലുളള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ നടക്കും.

ഏപ്രില്‍ 19 ന് (ഞായര്‍) മൂന്നിന് ആരംഭിക്കുന്ന ധ്യാനം ഏപ്രില്‍ 23 വ്യാഴം രണ്ടിന് അവസാനിക്കും. മുതിര്‍ന്നവര്‍ക്കായുളള മലയാളം വിഭാഗത്തില്‍ നാലു സീറ്റുകളും യുവജനങ്ങള്‍ക്കായുളള ഇംഗ്ളീഷ് വിഭാഗത്തില്‍ 50 സീറ്റുകളും ലഭ്യമാണ്.

ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയജീവിതത്തെ പരിശോധിച്ചു സ്വന്തം ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു പരിശുദ്ധാത്മവിന്റെ വരദാനങ്ങളാല്‍ നിറയാന്‍ അവസരം ലഭിക്കുന്നു എന്നുളളതു ധ്യാനത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് തങ്ങളുടെ ശുശ്രൂഷാ ജീവിതത്തെ ശക്തിപ്പെടുത്തുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.

സെഹിയോന്‍ യുഎസ്എ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെ ധ്യാനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബ്രദര്‍ മാത്യു തോമസ് : 214 714 0833

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍