നിയമ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
Wednesday, April 1, 2015 6:39 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചുവരുന്ന നിയമ ബോധവത്കരണ ക്ളാസിനു ഫഹഹീല്‍ മേഖലയില്‍ തുടക്കമായി.

മംഗഫ് കലാ സെന്ററില്‍ നടന്ന ആദ്യ ക്ളാസില്‍ ഫഹഹീല്‍ മേഖലയിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രശസ്ത നിയമഞ്ജന്‍ അഡ്വ. രാജേഷ് സാഗര്‍ ക്ളാസ് നയിച്ചു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും രാജേഷ് സാഗര്‍ മറുപടി നല്‍കി.

പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു ആശംസകള്‍ നേര്‍ന്നുകൊണ്ടു സംസാരിച്ചു. ചടങ്ങിനു ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ് സ്വാഗതവും ഫഹഹീല്‍ മേഖലാ സെക്രട്ടറി സുഗതകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ക്ളാസുകള്‍ സാല്‍മിയ അബാസിയ മേഖലകളില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍