അബുദാബിയില്‍ പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും ആര്‍എസ്സി സെമിനാര്‍ ഏപ്രില്‍ മൂന്നിന്
Wednesday, April 1, 2015 6:26 AM IST
അബുദാബി: 'ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൌവനം' എന്ന പ്രമേയത്തില്‍ യുവ വികസന വര്‍ഷം എന്ന പേരില്‍ നടക്കുന്ന റിസാല സ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി അബുദാബിയില്‍ പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ മൂന്നിന് (വെള്ളി) മദിന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വൈകുന്നേരം ഏഴിന് തുടങ്ങുന്ന സെമിനാര്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ സാബു കിളിതട്ടില്‍ (ഹിറ്റ് എഫ്എം), ടി,എ. അലി അക്ബര്‍ (ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ കണ്‍വീനര്‍), മനോജ് പുഷ്ക്കര്‍ (ഒഐസിസി), സഫറുള്ള പാലപെട്ടി (കെഎസ്സി), വിനോദ് നമ്പ്യാര്‍ (യുഎഇ എക്സ്ചേഞ്ച്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

യുവ വികസന വര്‍ഷത്തിന്റെ സമാപനത്തിനു മുന്നോടിയായി ആര്‍എസ്സി ഗള്‍ഫിലുടനീളം അഞ്ഞൂറു കേന്ദ്രങ്ങളില്‍ യൂണിറ്റ് പ്രഭാഷണങ്ങള്‍, സര്‍വേ, സെമിനാറുകള്‍, പ്രഫഷണല്‍ മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. യുഎഇ തല സമാപന പരിപാടി 'യുവ വികസന സഭ' എന്ന പേരില്‍ ഏപ്രില്‍ 10 നു നടക്കും.

വിവരങ്ങള്‍ക്ക് 0557129567.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള