വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ട് ഓശാന ഞായര്‍ ആചരിച്ചു
Wednesday, April 1, 2015 4:29 AM IST
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് (ട. ആമശെഹശീഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ) ദേവാലയത്തില്‍ ഓശാനപെരുന്നാള്‍ ആഘോഷിച്ചു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജെറുസലേമിലേയ്ക്കുള്ള വരവിനെ അനുസ്മരിപ്പിച്ച് കൈയില്‍ കുരുത്തോലകളുമായി വിശ്വാസിവൃന്ദം പ്രാര്‍ഥനാപൂര്‍വം അണിനിരന്നു. വിശുദ്ധ കുര്‍ബാനമധ്യേ നടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ക്കു ഫാ. സി.സി. മാത്യുവും ഫാ. വിജയ് തോമസും നേതൃത്വം നല്‍കി.

പീഡാനുഭവവാര തിരുക്കര്‍മങ്ങള്‍ക്കു ഫാ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കും. എല്ലാ ദിവസവും (തിങ്കള്‍, ചൊവ്വ, ബുധന്‍) സന്ധ്യാപ്രാര്‍ഥന വൈകുന്നേരം 7.30 മുതല്‍ 8.30വരെ.

പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്‍പ്പ് ഞായര്‍ ദിവ്യബലി ശുശ്രൂഷകള്‍ക്കു ഫാ. ബോബി വര്‍ഗീസ് മുഖ്യകാര്‍മികന്‍ ആയിരിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു (എബി) (609) 216 0650, ട്രഷറര്‍ സിജു പോള്‍ (732) 762 1726 ന്യൂജേഴ്സിയില്‍നിന്ന് അനില്‍പുത്തന്‍ചിറ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം