ഹൂസ്റണില്‍ ഭക്തിനിര്‍ഭരമായ ഓശാനയാചരണം
Monday, March 30, 2015 4:27 AM IST
ഹൂസ്റന്‍: വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ചുകൊണ്ട് ഹൂസ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാനയാചരണം ഭക്തിസാന്ദ്രമായി.

ഓശാനഞായര്‍ ശുശ്രൂഷകളുടെ ഭാഗമായി പ്രത്യേക കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍