സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ കുരുത്തോല തിരുനാള്‍ ഭക്തിസാന്ദ്രം
Monday, March 30, 2015 4:26 AM IST
ഡാളസ് : വിശുദ്ധവാരാചരണത്തിനു തുടക്കമായി ഡാളസിലെ വിവിധ ദേവാലയങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി. ഫാ. ജോണ്‍സ്റി തച്ചാറ നേതൃത്വം നല്‍കി. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി, കൊഴുക്കട്ട വിതരണം എന്നിവ നടന്നു.

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാനയാചരണം.

ഓശാനഞായറില്‍ തുടങ്ങി പെസഹാവ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ളാദം നിറഞ്ഞ ഈസ്റര്‍വരെയാണു വിശുദ്ധവാരം.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും വൈകുന്നേരം ഏഴിനും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചിനും ഈസ്റര്‍ വിജില്‍ കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 6.30 നും, ഈസ്റര്‍ദിനത്തിലെ വിശുദ്ധ കുര്‍ബാന രാവിലെ ഒമ്പതിനും നടക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍