റോക്ലന്‍ഡ് സെന്റ് മേരീസില്‍ നടന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിന് വമ്പിച്ച പ്രതികരണം
Tuesday, March 24, 2015 5:06 AM IST
റോക്ലന്‍ഡ്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എലന്‍വില്ലിലുള്ള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ റോക്ലന്‍ഡ് സെന്റ് മേരീസ് ഇടവകയുടെ കിക്ക് ഓഫിന് വമ്പിച്ച പ്രതികരണം. മാര്‍ച്ച് 15നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ആവേശകരമായ കിക്ക് ഓഫിന് ഇടവകവികാരി ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷം വഹിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം സംസാരിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് സ്വാഗത പ്രസംഗത്തില്‍ കോണ്‍ഫറന്‍സ് തീമിനെകുറിച്ച് വിശദമാക്കി. സുവനീര്‍ ഫിനാന്‍സ് മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ് സുവനീറിനെപ്പറ്റിയും അതിലേക്കു കോംപ്ളിമെന്റ്സും അഡ്വര്‍ടൈസ്മെന്റ്സും നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ഇടവകയെ പ്രതിനിധീകരിച്ചുള്ള രജിസ്ട്രേഷന്‍ ഫോമുകള്‍ വികാരി ഫാ. രാജു വര്‍ഗീസ് രജിസ്ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാറാ രാജനെ ഏല്‍പിച്ചു. സുവനീര്‍ ഗോള്‍ഡ് സ്പോണ്‍സര്‍ ഏബ്രഹാം പോത്തന്‍ തന്റെ കോംപ്ളിമെന്റ്സ് ഫിലിപ്പോസ് ഫിലിപ്പിനെ ഏല്‍പ്പിച്ചു. ഇടവകയുടെ കോംപ്ളിമെന്റ്സ് ഇടവക ട്രസ്റി ജോണ്‍ ജേക്കബും സെക്രട്ടറി എലിസബത്ത് വര്‍ഗീസും ചേര്‍ന്ന് സുവനീര്‍ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസിനെ ഏല്‍പിച്ചു. കഴിഞ്ഞവര്‍ഷം പങ്കെടുത്തതിലേറെ ആളുകള്‍ ഈ വര്‍ഷം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. സുവനീര്‍ കോംപ്ളിമെന്റ്സ് ഇടവകയിലെ മിക്ക ആളുകളും വാഗ്ദാനം ചെയ്തു. ഇടവകയുടെയും ഭദ്രാസനത്തിന്റെയും സഭയുടെയും ആത്മീയ- ലൌകിക മേഖലകളില്‍ ഇടവകജനങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തി മാതൃകാപരമാണ്.

കിക്ക്ഓഫ് സമ്മേളനത്തില്‍ ഭദ്രാസന ബോര്‍ഡ് ഓഫ് ട്രസ്റി അംഗം വര്‍ഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, മുന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി സൂസന്‍ വര്‍ഗീസ്, ഭദ്രാസന അസംബ്ളി അംഗം എം.എ. ഏബ്രഹാം, മലങ്കര അസോസിയേഷന്‍ മെമ്പര്‍ ജോര്‍ജ് താമരവേലില്‍, കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, പ്രോസഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍, സുവനീര്‍ കമ്മിറ്റി അംഗം ആനി ജോണ്‍, ഇടവക ട്രസ്റി ജോണ്‍ ജേക്കബ്, സെക്രട്ടറി എലിസബത്ത് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്