ജോര്‍ജ് ഉതുപ്പ് നിര്യാതനായി
Tuesday, March 24, 2015 5:03 AM IST
ഹൂസ്റണ്‍: മാര്‍ച്ച് 17നു കാര്‍ണിവല്‍ ക്രൂസ് 'ട്രയംഫ്' എന്ന കപ്പലില്‍നിന്നു കടലില്‍ വീണു മരിച്ച ടെക്സസിലെ മിസൂറി സിറ്റി നിവാസിയായ ജോര്‍ജ് ഉതുപ്പിന്റെ(54) സംസ്കാരം മാര്‍ച്ച് 28 ശനിയാഴ്ച ഹൂസ്റണില്‍ നടക്കും.

പൊതുദര്‍ശനം: മാര്‍ച്ച് 27നു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ (2411 ഫിഫ്ത്ത് സ്ട്രീറ്റ്, സ്റാഫോര്‍ഡ്, ഹൂസ്റണ്‍, ടെക്സസ് 77477).

സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ സെന്റ് പീറ്റേഴ്സ് ആന്റ് സെയ്ന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റണില്‍ (3114 ഇല്ലിനോയ്സ് സ്ട്രീറ്റ്, ഫ്രെസ്നൊ, ടെക്സസ് 77545).

സംസ്കാരം മാര്‍ച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 1:30 വരെ ഫോറസ്റ് പാര്‍ക്ക് വെസ്ഥൈമര്‍ സെമിത്തേരിയില്‍ (12800 വെസ്ഥൈമര്‍ റോഡ്, ഹൂസ്റണ്‍, ടെക്സസ് 77077). കൂടുതല്‍ വിവരങ്ങള്‍ക്ക്: കീത്ത് ജോസഫ് 832 613 7944 യൃശിീിസഷീലുെവ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ