'റിസ' ബോധവത്കരണവും പ്രമേഹ-രക്തസമ്മര്‍ദ്ദ നിര്‍ണയ ക്യാമ്പും
Monday, March 23, 2015 8:42 AM IST
റിയാദ്: സൌദി മയക്കുമരുന്നു നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ സുബൈര്‍കുഞ്ഞു ഫൌണ്േടണ്ടഷന്‍ നടത്തി വരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ മൂന്നാം വര്‍ഷ പ്രവര്‍ത്തന ഭാഗമായി ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ക്കു തുടക്കമായി.

എക്സിറ്റ്-18 ലെ അല്‍ ബിനാര്‍ ക്യാമ്പില്‍ നടന്ന പ്രമേഹ-രക്തസമ്മര്‍ദ്ദ നിര്‍ണയ ക്യാമ്പ് റിയാദിലെ പ്രഥമ നിശാ മെഡിക്കല്‍ ക്യാമ്പായി. ന്യൂ സഫാ മക്കാ പോളിക്ളിനിക്കിന്റെ സഹകരണത്തോടെ നൂറിലധികം പേര്‍ക്കാണു സൌജന്യ രോഗനിര്‍ണയ സേവനം ലഭ്യമാക്കിയത്. കനത്ത മഴയെ അവഗണിച്ച് ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റാഫ്, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട റിസാ ടീമും ക്യാമ്പ് വോളന്റിയര്‍മാരും രാത്രി 9 മുതല്‍ 12 വരെ നീണ്ട ക്യാമ്പിനു നേതൃത്വം നല്‍കി.  ഡോക്കുമെന്ററി പ്രദര്‍ശനം, പോസ്റര്‍ ഷോ എന്നിവയ്ക്കൊപ്പം ഇന്ററാക്റ്റീവ് സെഷനും ഉള്‍പ്പെട്ടതാണ് റിസാ ബോധവത്കരണപരിപാടി. ക്യാമ്പില്‍ പരിശോധനയ്ക്കു വിധേയരായവരില്‍ 17 പേരില്‍ അമിത രക്തസമ്മര്‍ദ്ദവും എട്ടു പേരില്‍ പ്രമേഹവും പുതുതായി കണ്െടത്തി. പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ.വി ഭരതന്‍, കണ്‍വീനര്‍ ഡോ. എസ്. അബ്ദുള്‍ അസീസ് എന്നിവര്‍ രോഗചികില്‍സാ-പ്രതിരോധ നടപടികള്‍ വിശദീകരിച്ചു. റിസാ ഭാരവാഹികളായ നിസാര്‍ കല്ലറ, ജോര്‍ജുകുട്ടി, അബ്ദുള്‍ റഷീദ്, ഹാഷിം ഇടിഞ്ഞാര്‍, സനൂപ് പയ്യന്നൂര്‍, അബ്ദുള്‍ മജീദ്, ഷിന്റൊ മോഹന്‍, റഫീഖ് പന്നിയങ്കര, ഗിരീഷ് കുമാര്‍, മുഹമ്മദ് റസ, ഫിറോസ്, ക്യാമ്പ് വോളന്റിയര്‍മാരായ അലി വെട്ടത്തുര്‍, ഫിറോസ് താമരശേരി, അനില്‍ കല്ലാശേരി, ആദം കുട്ടി നാറാത്ത്, അബാസ് കൊളമ്പലം, നിസാം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ക്കള്ള റിസയുടെ ഉപഹാരം ഡോ. ഭരതന്‍ കൈമാറി. പരിശോധനയ്ക്കു വിധേയരായവര്‍ക്ക് സൌജന്യനിരക്കില്‍ തുടര്‍ചികില്‍സാ സൌകര്യം നല്‍കണമെന്ന് ന്യൂ സഫാ മക്കാ മാനേജര്‍ വി.എം. അഷറഫും എഡിഎം അബ്ദുള്‍ നാസര്‍ മാഷും അറിയിച്ചു. കുടുംബ സദസുകള്‍ കേന്ദ്രീകരിച്ചുള്ള അടുത്ത റിസാ പരിപാടി ജോയിന്റ് കണ്‍വീനര്‍ കരുണാകരന്‍ പിള്ള, പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം സെക്രട്ടറി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ 26നു ജിദ്ദയില്‍ നടക്കും.

റിസാ ബോധവത്കരണ പരിപാടിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും 0505798298, 0542277116 എന്നീ നമ്പരുുകളിലോ ൃശമെ.സെള@ഴാമശഹ.രീാ എന്ന ഈ-മെയിലിലോ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍