പിസിഎഫ് ചോനാരി ഹാരിസ് ചികിത്സാ സഹായസമിതി രൂപവത്കരിച്ചു
Friday, March 20, 2015 6:13 AM IST
അസീര്‍: അസീര്‍ പ്രവശ്യയിലെ ഖുന്‍ഫുദയ്ക്കും മജാരിദയ്ക്കുമിടയിലുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പിസിഎഫ് ഖുന്‍ഫുദ മേഖല ട്രഷറര്‍ കൂടിയായ മലപ്പുറം ജില്ലയിലെ മുടിയൂര്‍ പായത്തിലെ പാലക്കല്‍ സ്വദേശി ഹാരിസ് ചേനാരിയുടെ തുടര്‍ചികിത്സയ്ക്കും അദ്ദേഹത്തെ നാട്ടിലേക്കു കയറ്റി അയയ്ക്കുന്നതിനും ഭീമമായ സാമ്പത്തിക ചെലവുള്ളതിനാല്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു പിസിഎഫ് ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാരിസിന്റെ സഹോദരന്‍ മൂനീര്‍ ചോനാരി (0580049891) കണ്‍വീനറും സിദ്ദിഖ് സഖാഫി (0502342885) അബ്ദുള്‍ റസാഖ് മാസ്റര്‍ (0566259321) തുടങ്ങിയവരുടെ നേതൃത്വത്തില്‍ 11 അംഗ സഹായസമിതി രൂപവത്കരിച്ചു. അപകടത്തില്‍ പരിക്കുപറ്റി മജാരിദ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നാട്ടുകാരുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും ഉദാരമതികളുടേയും പിസിഎഫ് പ്രവര്‍ത്തകരുടെയും സഹായത്താലാണു ജിദ്ദയില്‍ എത്തിച്ച് ഇവിടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

പ്രസിഡന്റ് സിദ്ദിഖ് സഖാഫിയുടെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ പി.എ. മുഹമ്മദ് റാസി വൈക്കം, സുബൈര്‍ മൌലവി, അബ്ദുള്‍ റഷീദ് ഓയൂര്‍, ഹാഷിര്‍ മുന്നിയൂര്‍, ഹാറൂ പെരുവള്ളൂര്‍, ഇസ്മായില്‍ ത്വാഹ കാഞ്ഞിപ്പുഴ, ഫൈസല്‍ പെരുവള്ളൂര്‍, മുസ്തഫ മലപ്പുറം, യാസിര്‍ കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ റസാഖ് മമ്പുറം സ്വാഗതവും ജാഫര്‍ മു.പ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍