പ്രീ മാര്യേജ് സെമിനാര്‍ നടത്തി
Friday, March 20, 2015 6:12 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍, വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന ഷിക്കാഗോ രൂപത അംഗങ്ങളായ യുവതീയുവാക്കള്‍ക്കായി മാര്‍ച്ച് ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈറ്റ് പ്ളൈന്‍സിലുള്ള ഡിവൈന്‍ സ്പിരിച്വാലിറ്റി സെന്ററില്‍ പ്രീ മാര്യേജ് കോഴ്സ് (ജൃലഇഅചഅ) നടത്തി.

അമേരിക്കയിലെ വിവിധ ഇടവകകളില്‍നിന്നായി 24 യുവതീയുവാക്കള്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്സില്‍ പങ്കെടുത്തു.

ഷിക്കാഗോ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍, കാത്തി പട്ടേറ്റ്, ഷായിമോന്‍ കുമ്പിളുവേലി വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

ജോസ് ഞാറക്കുന്നേല്‍, ജോസഫ് പൊട്ടയില്‍, ഷാജി സഖറിയ, ജോട്ടി പ്ളാത്തറയില്‍, ജ്യോതിനി പ്ളാത്തറയില്‍, സിബിച്ചന്‍ മാമ്പിള്ളി, ബീന, മാമ്പിള്ളി എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

കോഴ്സില്‍ പങ്കെടുത്തവര്‍ക്കു വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സര്‍ട്ടിഫിക്കറ്റുകള്‍ വതരണം ചെയ്തു.

വിനു വാതപ്പള്ളി, സുമി ചരളില്‍, ജോസി പൈലി, റോസ് സഖറിയ, ടോം തീമ്പലങ്ങാട്ട്, ജോണ്‍ വാളിപ്ളാക്കല്‍, മിനി മുട്ടപ്പള്ളി, സ്റീവ് കൈതാരത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ ബെന്നി മുട്ടപ്പള്ളി പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു. ഷിക്കാഗോ രൂപതയുടെ വിവിധ ഇടവകകളില്‍ പ്രീമാര്യേജ് കോഴ്സ് നടക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി