ജന്മനാടിന്റെ സ്മരണകളുണര്‍ത്തി തൊടുപുഴസംഗമം പിക്നിക് സംഘടിപ്പിച്ചു
Thursday, March 19, 2015 5:09 AM IST
ഫ്ളോറിഡ: സൌത്ത് ഫ്ളോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്മയായ തൊടുപുഴസംഗമം വാര്‍ഷിക പിക്നിക് സംഘടിപ്പിച്ചു.

ഡാനിയ ബീച്ചിലെ ജോണ്‍ ലോയ്ഡ് പാര്‍ക്കില്‍ വച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണു പിക്നിക് സംഘടിപ്പിച്ചത്. ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒട്ടേറെ കുടുംബങ്ങള്‍ പിക്നിക്കില്‍ സജീവ സാന്നിധ്യമായി.

കേരളത്തനിമയാര്‍ന്ന വിഭവങ്ങളും ബാര്‍ബിക്യൂവും വിവിധ കലാപരിപാടികളും പിക്നിക്കിനോടനുബന്ധിച്ച് നടത്തി. ജോബി പൊന്നുംപുരയിടം, സാജു വടക്കേല്‍, ജോജി ജോണ്‍, ബാബു കല്ലിടുക്കില്‍, അനൂപ് പ്ളാത്തോട്ടം, സജി സക്കറിയാസ്, ഡൊമിനിക് ജോസഫ്, സുനില്‍ തൈമറ്റം, സജില്‍ ജോസഫ്, സൈമണ്‍ പറന്താനം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം