ഒഐസിസി യാത്രയപ്പ് നല്‍കി
Wednesday, March 18, 2015 5:31 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ട്രഷററും രണ്ടു തവണ ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ബാലചന്ദ്രന്‍ കായംകുളത്തിന് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നല്‍കി. 28 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ബാലചന്ദ്രനു ഗ്ളോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞു മെമെന്റോ കൈമാറി.

ഒഐസിസി ജിദ്ദ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിന് ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് സാദിഖ് കായംകുളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.ടി.എ.മുനീര്‍, ഷറഫുദ്ദീന്‍ കായംകുളം, റഷീദ് കൊളത്തറ,സക്കീര്‍ ഹുസൈന്‍ എടവണ്ണ, അലി തേക്കുതോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മുജീബ് മൂത്തേടത്ത്, ശ്രുതസേനന്‍ കളരിക്കല്‍, ഫിറോസ് കാരക്കുന്ന്, രാജശേഖരന്‍ അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ അരൂക്കുറ്റി സ്വാഗതവും സിറാജ് ആലപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍