മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ രണ്ടു മുതല്‍ കണക്ടിക്കട്ടില്‍
Wednesday, March 18, 2015 5:27 AM IST
ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2015 ജൂലൈ രണ്ടു മുതല്‍ അഞ്ചുവരെ തീയതികളില്‍ കണക്ടിക്കട്ട് ഹില്‍ട്ടണ്‍ സ്റാംഫോര്‍ഡ് ഹോട്ടലില്‍ നടത്തും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നുമുള്ള ഇരുനൂറ്റിഅമ്പതിലധികം കുടംബങ്ങള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമാ മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, പ്രശസ്ത വേദപണ്ഡിതന്‍ റവ. ഡോ. ഷാം പി. തോമസ് (ബംഗളൂരു) എന്നിവര്‍ പ്രധാന അതിഥികളായി പങ്കെടുക്കും. ഇവരെ കൂടാതെ സമൂഹ്യ-മതമേഖലകളില്‍നിന്നുമുള്ള നിരവധിയാളുകളുടെ ക്ളാസുകള്‍, സെമിനാര്‍ എന്നിവയുണ്ടായിരിക്കും. യുവതീയുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേക കൂടിവരവുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ രക്ഷാധികാരിയും നോര്‍ത്ത്-ഈസ്റ് റീജണ്‍ ഇടവകകളിലെ വൈദികരും അത്മായ നേതാക്കളും ഉള്‍പ്പെടുന്ന ജനറല്‍ കമ്മിറ്റിയാണു കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഭദ്രാസന വൈദിക കുടുംബ സമ്മേളനം, ഭദ്രാസന അസംബ്ളി മീറ്റിംഗ് ജൂണ്‍ 30, ജൂലൈ 1,2 തീയതികളില്‍ ന്യൂയോര്‍ക്ക്, സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയില്‍ നടത്തുന്നു. കോണ്‍ഫറന്‍സ് വെബ്സൈറ്റ്: ംംം.ാരേള2015.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം