സുശീല്‍ കുര്യന്‍ പൈലോ നിര്യാതനായി
Wednesday, March 18, 2015 5:25 AM IST
ദുബായ്: കോഴിക്കോട് ബിസിനസുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന പൂണിത്തറ പരേതനായ പി.കെ. പൈലോയുടെയും, കോഴിക്കോട് മുനിസിപ്പല്‍ കൌണ്‍സിലറായിരുന്ന പരേതയായ അക്കാമ്മ പൈലോയുടെയും മകന്‍ സുശീല്‍ കുര്യന്‍ പൈലോ (53) ദുബായിയില്‍ നിര്യാതനായി. ട്രാന്‍സ് വേള്‍ഡ് കമ്പനിയുടെ പ്രസിഡന്റും , സിഇഒ യുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ദീര്‍ഘകാലം ദുബായ് പേള്‍ ഹോള്‍ഡിംഗ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു.

ജെബല്‍ അലി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവക ട്രസ്റി, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സൊസൈറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നു ദുബായി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊണ്ട് വരും. തുടര്‍ന്ന് ജബല്‍ അലി സെമിത്തേരിയില്‍ സംസ്കരിക്കും.

പെട്രോഫാക് ഉദ്യോഗസ്ഥ ഷീലയാണു ഭാര്യ. വിദ്യാര്‍ഥികളായ ശ്വേതാ പൈലോ, ശ്രേയ പൈലോ എന്നിവരാണു മക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050698 7076.