കുഞ്ഞുമനസില്‍ ആഗ്രഹങ്ങള്‍ വിരിയിച്ച് ലീഡ്സ് എട്ടാം ദിനം
Tuesday, March 17, 2015 6:05 AM IST
ജിദ്ദ: ജിദ്ദയില്‍ കുട്ടികള്‍ക്കായി നടന്നുവരുന്ന ലീഡ്സ് സ്കില്‍ ബൂസ്റിംഗ് പരിശീലനക്കളരിയുടെ എട്ടാം ദിവസം ശാസ്ത്രീയ ചിന്തയില്‍ വിവിധ ശാസ്ത്ര ലോകത്തേക്കു കുട്ടികള്‍ കണ്ണു തുറന്നു.

ഭൂമിശാത്രവും സാമൂഹ്യശാസ്ത്രവും, സസ്യശാസ്ത്രവും ജീവശാസ്ത്രവും ഭൌതികശാസ്ത്രവും ഒരുമിച്ചനുഭവിച്ചപ്പോള്‍ ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ലോകം അവര്‍ക്കായി തുറന്നുകൊടുത്തു. അതോടൊപ്പം അരുവി മോങ്ങത്തിന്റെ മേല്‍നോട്ടത്തില്‍ ഒരേ കാന്‍വാസില്‍ എഴുപതു കുട്ടികളും ചിത്രം വരച്ചപ്പോള്‍ അതൊരു ശാന്തസുന്ദര ഗ്രാമമായി രൂപം കൊണ്ടു. അതു കണ്ട കുഞ്ഞുങ്ങളുടെ മനസില്‍ അനേകം അരുവികള്‍ കിനിഞ്ഞൊഴുകിതുടങ്ങി. ഒരു ചിത്രത്തില്‍ എല്ലാവര്‍ക്കും സ്ഥാനമുള്ളതുപോലെ ഈ ലോകത്ത് നമുക്കല്ലാം സ്ഥാനമുണ്െടന്ന് മഷൂദു തങ്ങള്‍ കാവ്യങ്ങളിലൂടെ അവര്‍ക്കു പാടിക്കൊടുത്തു. അരുവി മോങ്ങം, തൊട്ടിയന്‍ ബഷീര്‍ എന്നിവര്‍ കുട്ടികളെ പരിചയപ്പെട്ടു.

ചടങ്ങിനോടനുബന്ധിച്ച് അമ്മമാരുടെ സംഗമവും നടന്നു. സ്കില്‍ ബൂസ്റിംഗ് സാധാരണ പരിശീലന ക്ളാസുകള്‍ അടുത്താഴ്ച സമാപിക്കും. ഏപ്രില്‍ അവസാന വാരം മെഗാ ചിത്രമേളയോടെ ഗ്രാന്‍ഡ് ഫിനാലെ നടക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍