മലയാളിയുടെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം
Monday, March 16, 2015 7:21 AM IST
ഷാര്‍ജ: ഷാര്‍ജയില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി അഫ്സലിന്റെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു. അല്‍ ഖാസിമിയ എമിഗ്രേഷനടുത്തുള്ള വീട്ടിലാണു കവര്‍ച്ച നടന്നത്. സ്കൂള്‍ വിട്ടുവരുന്ന കുട്ടിയെ വിളിക്കാന്‍ ഭാര്യ പോയപ്പോഴാണു സംഭവം.

രാവിലെ 11.30ഓടെ വാതിലിന്റെ പൂട്ടു പൊളിച്ചു കടന്നു സേഫ് ലോക്കറുമായി മോഷ്ടാവു കടന്നുകളയുകയാണുണ്ടായത്. ഭാര്യ ഷക്കീല, മക്കളായ നുഹ ഫൈസ, ഇഫാ ഇഷാല്‍ എന്നിവരുടെ പാസ്പോര്‍ട്ടും 15 പവനോളം സ്വര്‍ണവും നഷ്ട്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

മൊബൈല്‍: 0505371407

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍