പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം
Monday, March 16, 2015 7:20 AM IST
ജിദ്ദ: നോര്‍ക്ക നടപ്പിലാക്കി വരുന്ന പ്രവാസിക്ഷേമ നിധിയടക്കമുള്ള പ്രവാസി ആനുകൂല്യങള്‍ വര്‍ധിപ്പിക്കണമെന്നും കരിപ്പൂര്‍ എയര്‍പോട്ട് അടച്ചിടുമ്പോള്‍ വലിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന സൌദി സെക്ടറില്‍നിന്നുള്ള യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജിദ്ദ ബലദ് പ്രവാസി മലയാളികൂട്ടായ്മ ആവശ്യപ്പെട്ടു.

നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും പ്രവാസിക്ഷേമ നിധിയിലും കൂടുതല്‍ ആളുകളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

റൌഫ് ചെമ്മാട് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍ പാറ ഉദ്ഘാടനം ചെയ്തു. അലാം റഫീഖ് കുന്നുമ്മല്‍, ഫസലു റഹ്മാന്‍ കുന്നത്ത് പറംബ്, യൂസുഫ് കരുവാരക്കുണ്ട്്, റഹീം വികെപടി, മുനീര്‍ നിലംബൂര്‍, സല്‍മാന്‍ അരീക്കോട്, എന്‍.എം. റിയാസ്, റാഷിദ് ചുഴലി, അന്‍വര്‍ പുകയൂര്‍ പ്രസംഗിച്ചു. നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ ഫോറവിതരണം റൌഫ് ചെമ്മാടിനു നല്‍കി അഷ്റഫ് കളത്തിങ്ങല്‍ പാറ നിര്‍വഹിച്ചു. അസ്കര്‍ മലപ്പുറം സ്വാഗതവും റാഷിദ് കുന്നത്ത് പറമ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍