ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിലേക്ക്
Saturday, March 14, 2015 8:46 AM IST
കുവൈറ്റ്: ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിലേക്ക് വ്യാപിപ്പിക്കുന്നു. തിരുവനതപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ വ്യാപിപ്പിക്കുന്നു.

ആതുര സേവനം, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഘലകളിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ഇടുന്നത്. ആതുര സേവന രംഗത്ത് ഭാരതത്തിന്റെ പാരമ്പര്യ വൈദ്യ ശാസ്ത്ര ശാഖകളായ ആയുര്‍വേദം, സിദ്ധവൈദ്യം എന്നീ മേഘലകളില്‍ പൂര്‍ണമായ ചികിത്സാ സൌകര്യവും മരുന്നുകളും കുവൈറ്റില്‍ ലഭ്യമാക്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം.

നിലവില്‍ ഗള്‍ഫില്‍ യുഎഇ, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മതാതീത ആത്മീയതയുടെ പ്രതീകമായ ശാന്തിഗിരിക്ക് പ്രവാസികളുടെ സാമൂഹിക സാംസ്കാരിക മേഘലകളില്‍ സജീവമായി ഇടപെടലുകള്‍ നടത്താന്‍ കഴിയും.

റസായത്തു ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ശാന്തിഗിരി ആശ്രമം അന്താരാഷ്ട്ര മേഘലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്വാമി ജനനന്മജ്ഞാനാ തപസ്വി ശോഭരാമചന്ദ്രന്‍ നായര്‍, മധുകൃഷ്ണന്‍, ശിവദാസ്, ചന്ദ്രന്‍, അംബിക ദേവി, സാം മാത്യു എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍