'നിയമസഭയിലെ ആഭാസങ്ങള്‍ ജനാധ്യപത്യത്തിനേറ്റ മുറിവ്'
Saturday, March 14, 2015 8:44 AM IST
റിയാദ്: നിയമസഭയില്‍ നടന്ന കോലാഹലങ്ങള്‍ നിയമസഭയുടെ അന്തസിനു നിരക്കാത്ത പ്രതിഷേധസമരം അപമാനകരമെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തി നടത്തിയ സംസ്കാര ശൂന്യമായ പെരുമാറ്റം നിയമസഭയുടെ അന്തസ് കെടുത്തുന്ന തരത്തിലായിപോയെന്നും പ്രതിപക്ഷം നടത്തിയ പേക്കൂത്ത് ജനാധ്യപത്യത്തിനേറ്റ വലിയ മുറിവാണ്. സ്പീക്കറുടെ ഡയസ് കൈയേറുകയും സ്പീക്കറുടെ കസേരയും ഉപകരണങ്ങളും തകര്‍ക്കുകയും സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാന്‍ പോലും സമ്മതിക്കാതെ തടയാന്‍ ശ്രമിക്കുകയും വനിതാ എം എല്‍എമാരുടെ പെരുമാറ്റവും തുടര്‍ന്നുള്ള കയാങ്കളിയും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു കാട്ടിക്കൂട്ടിയ ഭീകരതയും ഗുണ്ട്ടായിസവും ജനാധ്യപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്ക് എന്നും തീരാക്കളങ്കമായി ചരിത്രത്തിന്റ താളുകളില്‍ രേഖപ്പെടുത്തുമെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.