ഷിക്കാഗോ കെസിഎസ് കിഡ്സ് ക്ളബ്: കെസിജെഎല്‍ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു
Thursday, March 12, 2015 6:38 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനകളായ കിഡ്സ് ക്ളബ്-കെസിജെഎല്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെസിഎസ് വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. ഷൈല മുല്ലപ്പള്ളില്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. കുട്ടികള്‍ക്കായി വിവിധതരത്തിലുള്ള ഗെയിംസും പിസാ പാര്‍ട്ടിയും നടത്തി. മത്സരവിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള രജിസ്ട്രേഷനും നടന്നു.

കിഡ്സ് ക്ളബ് കോ-ഓര്‍ഡിനേറ്ററുമാരായ ഷാനില്‍ വെട്ടിക്കാട്ട്, സമയ തേക്കുംകാട്ടില്‍, അനിത പണയപറമ്പില്‍, ഷൈല മുല്ലപ്പള്ളില്‍, ആന്റണി വല്ലൂര്‍, കെസിജെഎല്‍ കോ-ഓര്‍ഡിനേറ്ററുമാരായ നീന പോട്ടൂര്‍, സുമ ഐക്കരപറമ്പില്‍, എല്‍സമ്മ പൂഴിക്കുന്നേല്‍, സിബു കുളങ്ങര, സ്റീഫന്‍ ഒറ്റയില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കണിയാലി