അറ്റ്ലാന്റയില്‍ വാര്‍ഷിക ധ്യാനം നടത്തി
Tuesday, March 10, 2015 8:25 AM IST
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ചര്‍ച്ചില്‍ മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ വാര്‍ഷിക ധ്യാനം നടത്തി. റവ.ഡോ. ജോസഫ് മാത്യു ആദോപ്പള്ളില്‍, ബ്രദര്‍ മാത്യു ജോസഫ് എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കി.

കത്തോലിക്കാ സഭ കുടുംബവര്‍ഷം ആചരിക്കുന്ന ഈവര്‍ഷം കുടുംബത്തേയും കുടുംബ ജീവിതത്തെയും കുറിച്ചു ഫാ. ജോസഫ് ആദോപ്പള്ളില്‍ ക്ളാസെടുത്തു. ബ്ര. മാത്യു ജോസഫ് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ക്ളാസുകള്‍ നയിച്ചു.

എട്ടിനു നിയുക്ത ടാമ്പാ ഫൊറോന വികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തിലിന് അറ്റ്ലാന്റാ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരില്‍, കൈക്കാരന്മാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഷാജന്‍ പൂവത്തുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അലക്സ് അത്തിമറ്റം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫാബിന്‍ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം