ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20, 21, 22 തീയതികളില്‍
Tuesday, March 10, 2015 7:05 AM IST
കരോള്‍ട്ടണ്‍ (ഡാളസ്): വര്‍ഷംതോറും ഡാളസിലുള്ള മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഈ വര്‍ഷം കരോള്‍ട്ടണിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 20, 21, 22 തീയതികളില്‍ നടക്കും.

കണ്‍വന്‍ഷന്റെ നടത്തിപ്പിനായി കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ബിനോയി ജോര്‍ജ് കണ്‍വീനറും ഡാളസിലുള്ള ഇതര ഓര്‍ത്തഡോക്സ് പള്ളികളിലെ വികാരിമാര്‍ ഉള്‍പ്പെടുന്നതുമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഗാനശുശ്രൂഷകള്‍ക്കായി ഡോ. സുനില്‍ ഏബ്രഹാം നേതൃത്വം നല്‍കുന്ന ഗായകസംഘവും പ്രവര്‍ത്തിച്ചുതുടങ്ങി.

മുഖ്യ പ്രഭാഷകനായി എത്തുന്നതു മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ തുമ്പമണ്‍ ഭദ്രാസനത്തില്‍ പല പ്രസ്ഥാനങ്ങളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും മാന്നാര്‍കുളഞ്ഞി മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് വലിയ പള്ളിയുടെ വികാരിയും പ്രശസ്ത വാഗ്മിയുമായ ഫാ. ലെസ്ളി പി. ചെറിയാനാണ്.

വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥനയും ഗാനശുശ്രൂഷയും തുടര്‍ന്നു പ്രഭാഷണവുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിനോയി ജോര്‍ജ് 214 642 4669, തോമസ് ഏബ്രഹാം 214 236 1435, കേസി വര്‍ഗീസ് 972 951 8339.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്